മത്സ്യ ബന്ധനം

ചരിത്രാതീത കാലം മുതൽ ആധുനിക യുഗം വരെ നിലനിൽക്കുന്ന ചുരുക്കം ജില തൊഴിലുകളിൽ ഒന്നാണ് മത്സ്യബന്ധനം. ഒരു സമുദ്ര രാഷ്ട്രം എന്ന നിലയിൽ മത്സ്യബന്ധന മേഖല സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. തീര പ്രദേശം എന്ന നിലയിൽ താനൂരിന്റെയും സാമൂഹിക-സാമ്പത്തിക സ്ഥിതി മത്സ്യ ബന്ധന മേഖലയെ ആശ്രയിച്ചാണ് നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. കോർമ്മൻകടപ്പുറം, പണ്ടാരകടപ്പുറം, എളാരൻകടപ്പുറം, ഒസ്സാൻകടപ്പുറം, മരക്കാർകടപ്പുറം, ഒസ്സാൻകടപ്പുറം, മരക്കാർ കടപ്പുറം, മരക്കാർ കടപ്പുറം, മരക്കാർ കടപ്പുറം, എടക്കടപ്പുറം, ചീരാൻകടപ്പുറം, അഞ്ചുടിക്കടപ്പുറം, പുതിയകടപ്പുറം എന്നീ അഞ്ചു തീരങ്ങൾ കേന്ദ്രീകരിച്ചാണ് താനൂരിൽ മത്സ്യബന്ധ നടന്നിരുന്നത്. ഇവയിൽ ഒസ്സാൻകടപ്പുറമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനോടനുബന്ധിച്ചു തന്നെയാണ് താനൂരിലെ പുതിയ ഹാർബറും സ്ഥിതി ചെയ്യുന്നത്.
മോട്ടോർവൽക്കരണവും യന്ത്രവൽക്കരണവും നടപ്പിലായിട്ടുണ്ടെങ്കിലും പരമ്പരാഗത മത്സ്യ ബന്ധന രീതിയാണ് താനൂരിൽ തുടർന്നു പോരുന്നത്. പരമ്പരാഗതമായ വിജ്ഞാനങ്ങൾ തന്നെയാണ് തൊഴിലാളികളുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. കുറഞ്ഞ തൊഴിലാളികൾ മാത്രം ജോലി ചെയ്യുന്ന തോണികളിലും കൂടുതൽ തൊഴിലാളികളെ ഉൾക്കൊള്ളുന്ന വള്ളങ്ങളിലുമാണ് മീൻപിടുത്തം നടക്കുന്നത്. ത്വാഹ, ഖുതുബുസ്സമാൻ, അമൽ, ഇർഫാൻ, സി.ബി.എെ, അംവാജ്, ഒന്നാണ് നമ്മൾ, മുബാറക്, മർവ, മാരുതി, അർശിൽ പുലി, അജ്മൽ, ദുൽഫുഖാർ, വർദ, ഖാദിസിയ്യ, മുഹ്യുദ്ദീൻ, ഫഖ്റുദ്ദീൻ, വാദിബദർ, യാവാസിഹ്, ജി 15, എെ.എസ്.ആർ, വാദിസലാം, അറഫ, നജാത്ത്, സിറാജ്, റജബ്, ഉമറുൽ ഫാറൂഖ്, സമ്പത്ത്, സവാഹ് തുടങ്ങിയവ ചില ഫൈബർ വള്ളങ്ങളാണ്. മുക്കുവൻമാർ തോണികളിലും വള്ളങ്ങളിലും എത്തുന്ന മീനുകൾ കുട്ടകളിൽ ശേഖരിക്കുന്നത് കോരൽ തൊഴിലാളികളാണ്. ഇവരുടെ സ്ഥാപനം കോരൽ കമ്പനി എന്ന പേരിൽ അറിയപ്പെടുന്നു. ബിസ്മി, ബോയ്സ്, ബർക്കത്ത്, സദ്ദാം, 313, ലൈഫ് തുടങ്ങിയവ ചില കോരൽ യൂണിയനുകളാണ്. മത്സ്യങ്ങൾ കയറ്റി അയക്കുന്നതിനായി വാഹനത്തിൽ കയറ്റുന്ന തൊഴിലാളികളുണ്ട്. എസ്.ടി.യു, സി.ആർ.പി, ഡി.എസ്.പി തുടങ്ങിയവ ചില മത്സ്യം കയറ്റൽ യൂണിയനുകളാണ്. മത്സ്യങ്ങൾ വിവിധ നാടുകളിലേക്ക് കയറ്റി അയച്ച് വിൽപ്പന നടത്തുന്നത് മാർക്കറ്റിംഗ് കമ്പനികളാണ്. ബിസ്മില്ലാ കമ്പനി, കെ.പി.ടി, പി.കെ.എഫ്, കെ.കെ.ബി, സി.എച്ച്.എഫ്, സി.പി കമ്പനി, എ.എഫ്.ടി തുടങ്ങിയവ താനൂരിലെ മത്സ്യ മൊത്ത വ്യാപാര സ്ഥാപനങ്ങളാണ്.

Post a Comment

Previous Post Next Post